Wednesday, November 6, 2013

അടുത്ത മുഖ്യമന്ത്രിയാവാന്‍ യോഗ്യത പിണറായിക്ക് : വെള്ളാപ്പള്ളി

+
കൊല്ലം: കേരളത്തില്‍ ഭരണമാറ്റമുണ്ടാവുന്നപക്ഷം അടുത്ത 
മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണാറായ് വിജയനാണെന്ന് എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. സി.പി.എം വിചാരിച്ചാല്‍ അഞ്ചു മിനുട്ടുകള്‍ക്കകം യു.ഡി.എഫ് സര്‍ക്കാരിനെ വീഴ്ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും വി.എസിനെ മാറ്റേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം. ന്യൂനപക്ഷ സമുദായങ്ങള്‍ സര്‍ക്കാരില്‍ നിന്നും അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷ സമുദായങ്ങളും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നേറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നും കോടതി പിണറായിയെ ഒഴിവാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

PS: വെള്ളാപ്പാള്ളി അ ടുത്ത വണ്ടിക്കു കൈകാണിച്ചു തുടങ്ങി. അല്പം ക്ഷമിക്കൂ നടേശ ഗുരൂ , അപ്പീലും, ഹൈക്കോടതിയും ഉണ്ടല്ലോ
-JW