Saturday, October 29, 2011

പി.സി.ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് തോമസ് ഐസക്ക്



തിരുവനന്തപുരം: എ.കെ.ബാലനെ അധിക്ഷേപിച്ചതിന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് സി.പി.എം നേതാവ് തോമസ് ഐസക്ക് എം.എല്‍.എ ആവശ്യപ്പെട്ടു.

ജാതിപ്പേര് വിളിച്ചാണ് ജോര്‍ജ് ബാലനെ അധിക്ഷേപിച്ചത്. ഇങ്ങിനെ ചെയ്തതില്‍ യാതൊരു പശ്ചാത്തപവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. പട്ടികാജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് സര്‍ക്കാര്‍ ജോര്‍ജിനെതിരെ കേസുടക്കണം-ഐസക്ക് ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
PS: ജയലക്ഷ്മി  നയം വ്യക്തമാക്കിയാല്‍ പ്രശ്നം തീരുമെങ്കില്‍ വ്യക്ത്മാക്കിയേക്കാം  . 
-JW

Tuesday, October 25, 2011

വിക്കിലീക്സ്‌ വെളിപ്പെടുത്തല്‍ ശരിയെന്ന്‌ തോമസ്‌ ഐസക്ക്‌


തിരുവനന്തപുരം: സ്വകാര്യ മൂലധന നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ കേരളത്തിലെ സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിക്കിലീക്സ്‌ വെളിപ്പെടുത്തല്‍ ശരിയാണെന്ന്‌ ഡോ. തോമസ്‌ ഐസക്‌ വ്യക്തമാക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ തോമസ് ഐസക്, എം.എ.ബേബി എന്നിവരുമായി യുഎസ്‌ എംബസിയിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.
പാര്‍ട്ടിയുടെ കാഴ്ചപ്പാടാണ്‌ ചര്‍ച്ചയില്‍ പറഞ്ഞത്‌. പലരുടേയും തെറ്റിദ്ധാരണ സിപിഎം വിദേശ മൂലധനത്തെ എതിര്‍ക്കുന്നുവെന്നാണ്‌. എന്നാല്‍ ഇത്‌ തെറ്റാണ്‌.
 Ps:
ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ. ആ മുനീര്‍ കൂടി ഒന്ന് സത്യം പറഞ്ഞാല്‍ മതിയായിരുന്നു.
 "പലരുടേയും തെറ്റിദ്ധാരണ സിപിഎം വിദേശ മൂലധനത്തെ എതിര്‍ക്കുന്നുവെന്നു"  പറയുമ്പോള്‍ ആരാണീ  പലര്‍ ?  മഹാകവി  ജിയെ  ഒതുക്കാന്‍ അച്ചുമ്മാനുമായി കൂട്ടുക്കൂടിയെന്നുവെച്ച് ഓരോന്ന് ചാടിക്കേറി   പറയല്ലേ, ആപ്പാകും. അമേരിക്കയാണ്  ഉമ്മടെ മാതൃരാജ്യമെന്നു ഒരു പിള്ള നേരത്തെ പറഞ്ഞു വെച്ചിട്ടിടുണ്ട്. 
JW

Monday, October 24, 2011

വി.സിയെ നീക്കല്‍ : പ്രതിപക്ഷം സഭ വിട്ടു

വി.സിയെ നീക്കല്‍ : പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബി.അശോകിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തിരപ്രമേയ് നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. പ്രതിപക്ഷത്തു നിന്ന് സി.ദിവാകരനാണ് നോട്ടീസ് നല്‍കിയത്. വി.സിയെ മാറ്റിയത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്നും ഇത് രാജ്യത്തെ നിയമവ്യവസ്ഥകളോടുള്ള വെല്ലുവിളിയാണെന്നും ദിവാകരന്‍ ആരോപിച്ചു. യൂണിവേഴ്‌സിറ്റി നിയമങ്ങളാണ് ലംഘിക്കപ്പെട്ടതെന്നും നിയമങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുകയാണെന്നും വിവാദ ലേഖനങ്ങളെഴുതിയതിന്റെ പേരിലാണ് വി.സിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

PS : വി സി ലേഖനമെഴുതുന്നെങ്കില്‍ എം ജി  സര്‍വകലാശാല  വി  സി  രാജന്‍ ഗുരുക്കളെ പോലെ വേണം. പെണ്ണുങ്ങളുടെ കണ്ണീരു  വീഴാന്‍ പാടില്ലയെന്നു ലേഖനമെഴുതും, എത്ര കണ്ണീരു  വീഴ്ത്തിയാലും   അദ്ദേഹത്തിന്‍റെ സര്‍വകലാശാലയില്‍ നിന്ന് യഥാസമയം കാര്യങ്ങള്‍ നടന്നു കിട്ടുമെന്നു മാത്രം ഒരു പെണ്ണും കരുതരുത്. 
-JW

Friday, October 21, 2011

എസ്.എം.എസ് വിവാദം: പി.ജെ. ജോസഫിന് ജാമ്യം


തൊടുപുഴ: വിവാദമായ എസ്.എം.എസ് വിവാദക്കേസില്‍ മന്ത്രി പി.ജെ. ജോസഫിന് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

തൊടുപുഴ സ്വദേശിനിയായ സുരഭി ദാസ് എന്ന സ്ത്രീയുടെ മൊബൈലിലേക്ക് പി.ജെ ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ശൂന്യ എസ്.എം.എസ് അയച്ചുവെന്നതാണ് കേസിന് ആധാരം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 511 പ്രകാരവും ഐ.ടി വകുപ്പിലെ ആറ് അനുസരിച്ച് സൈബര്‍ കുറ്റകൃത്യം എന്ന നിലയിലുമാണ് കേസെടുത്തിരിക്കുന്നത്. സുരഭി ദാസ് സമര്‍പ്പിച്ച സ്വകാര്യ അന്യായം ഹര്‍ജിയായി പരിഗണിച്ച് കോടതി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയായിരുന്നു.

PS:  എപ്പോഴുംഒരേ വിവാദം തന്നെ. മൂവമ്മാര്‍ ഗദ്ദാഫിയെ പോലെ 15- അംഗ പെണ്‍ സംഘത്തെ ബോഡി ഗാര്‍ഡു കളായി  കൂടെക്കൂട്ടിയില്‍ ഇപ്പോള്‍ ഉണ്ടാകുന്ന തരികിട  വിവാദങ്ങള്‍ ഒഴിവാക്കാo

JW

അധ്യാപകന്റെ പണയത്തിലായ മരതകമോതിരം കണ്ടെടുത്തു


കൊട്ടാരക്കര: വാളകം സംഭവത്തില്‍ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ കാണാതായ മരതകമോതിരം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പോലീസ് കണ്ടെത്തി. മരതകക്കല്ല് പതിപ്പിച്ച സ്വര്‍ണമോതിരം പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ കൈയില്‍നിന്ന് സംഭവദിവസം നഷ്ടപ്പെട്ടതായി ഭാര്യ ഗീതയും ഭാര്യാസഹോദരനും പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കടയ്ക്കലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചിരിക്കുകയായിരുന്നു ഈ മോതിരമെന്ന് പോലീസ് പറഞ്ഞു. ജ്യോത്സ്യന്‍ ശ്രീകുമാറാണ് മോതിരം പണയപ്പെടുത്തിയിരുന്നത്. ഇതോടെ ജ്യോത്സ്യനും അധ്യാപകന്‍ കൃഷ്ണകുമാറും തമ്മില്‍ രഹസ്യമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്ന് പോലീസ് ഉറപ്പിക്കുന്നു. ഈ ഇടപാടുകളെപ്പറ്റി കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയ്ക്കും ഗീതയുടെ സഹോദരനും അറിയില്ലായിരുന്നു. കണ്ടെടുത്ത മോതിരം കൃഷ്ണകുമാറിന്‍േറതു തന്നെയാണെന്ന് ഗീത തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സുപ്രധാന തെളിവായതിനാല്‍ മോതിരം ഇനി കോടതിയില്‍ ഹാജരാക്കും.

PS കേട്ടിടത്തോളം ഈ അധ്യാപകന്‍ അല്പം മുറ്റാണെന്നു തോന്നുന്നു 
JW

Thursday, October 20, 2011

പള്ളിവികാരി എതിര്‍ത്തു; മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു

പെരുമ്പാവൂര്‍: പള്ളിയില്‍ മാമോദീസ മുങ്ങാത്തവരുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുകയില്ലെന്ന്‌ പള്ളി വികാരി വാശിപിടിച്ചതിനെത്തുടര്‍ന്ന്‌ ആശ്രയമറ്റ കുടുംബാംഗങ്ങള്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. വെങ്ങോല പുത്തുരന്‍ കവലക്ക്‌ സമീപം മൂശാപ്പിള്ളി മാത്യൂസിന്റെ (55) മൃതദേഹമാണ്‌ തുരുത്തിപ്ലി പള്ളി അധികൃതരുടെ വാശിയെത്തുടര്‍ന്ന്‌ മൂന്ന്‌ സെന്റ്‌ സ്ഥലം മാത്രമുള്ള ഇവരുടെ വീട്ടുവളപ്പില്‍ സംസ്കരിക്കേണ്ടിവന്നത്‌.

PS: എന്തിനു പള്ളിവികാരികള്‍ ഇങ്ങനെ പാപം ചെയ്തു കൂട്ടുന്നു? . മനുഷ്യ സ്നേഹം പഠിപ്പിച്ച ഗുരുവിന്റെ അനുയായികള്‍ തന്നെയോ ഇവര്‍ . ഇവരോട് കര്‍ത്താവ് പൊറുക്കട്ടെ.

ജയരാജന്‍ വക ആഹ്വാനം











കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലിക്കോളാന്‍ എസ്.എഫ്.ഐക്കാരോട് എം.വി.ജയരാജന്‍ വക ആഹ്വാനം. ചുമ്മാ പറഞ്ഞു പറ്റിക്കുകയാണ്, സൂക്ഷിക്കണം എസ് എഫ് ഐ കാരാ. യൂണിഫോമില്ലാതെ വരുന്ന പിള്ളയുടെ പക്കല്‍ തോക്കില്ലെന്നു കരുതുന്നതു ശുംഭന്‍മാരാണ്. എസ് എഫ് ഐ കാരില്‍ നിന്ന് രണ്ടു രക്തസാക്ഷികളെ അത്യാവശ്യമായി വേണമെന്ന് തോന്നുന്നു.

പണ്ട് വയലാര്‍ സമരകാലത്ത് തോക്കിനകത്തു മുതിരയാണെന്ന് പറഞ്ഞു പറ്റിച്ചു കുറച്ചു രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. സമനില തെറ്റിയാല്‍ ഇങ്ങനെയാണ് ചില നേതാക്കന്മാര്‍ . രാധാകൃഷ്ണപിള്ളയ്ക്ക് പേടിയുണ്ടെങ്കില്‍ കോണ്ഗ്രസ് വിട്ടു ആര്‍ എസ് എസ്‌ ല്‍ ചേരുക, തല്ലില്ല, ജയരാജന്‍ വാപൊളിക്കുകയുമില്ല.

-JW

Wednesday, October 19, 2011

JW Line Blog

All are welcome to this blog.
This blog contains news and comments with excellent transparencies.

-JT