Friday, October 21, 2011

അധ്യാപകന്റെ പണയത്തിലായ മരതകമോതിരം കണ്ടെടുത്തു


കൊട്ടാരക്കര: വാളകം സംഭവത്തില്‍ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ കാണാതായ മരതകമോതിരം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പോലീസ് കണ്ടെത്തി. മരതകക്കല്ല് പതിപ്പിച്ച സ്വര്‍ണമോതിരം പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ കൈയില്‍നിന്ന് സംഭവദിവസം നഷ്ടപ്പെട്ടതായി ഭാര്യ ഗീതയും ഭാര്യാസഹോദരനും പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കടയ്ക്കലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചിരിക്കുകയായിരുന്നു ഈ മോതിരമെന്ന് പോലീസ് പറഞ്ഞു. ജ്യോത്സ്യന്‍ ശ്രീകുമാറാണ് മോതിരം പണയപ്പെടുത്തിയിരുന്നത്. ഇതോടെ ജ്യോത്സ്യനും അധ്യാപകന്‍ കൃഷ്ണകുമാറും തമ്മില്‍ രഹസ്യമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്ന് പോലീസ് ഉറപ്പിക്കുന്നു. ഈ ഇടപാടുകളെപ്പറ്റി കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയ്ക്കും ഗീതയുടെ സഹോദരനും അറിയില്ലായിരുന്നു. കണ്ടെടുത്ത മോതിരം കൃഷ്ണകുമാറിന്‍േറതു തന്നെയാണെന്ന് ഗീത തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സുപ്രധാന തെളിവായതിനാല്‍ മോതിരം ഇനി കോടതിയില്‍ ഹാജരാക്കും.

PS കേട്ടിടത്തോളം ഈ അധ്യാപകന്‍ അല്പം മുറ്റാണെന്നു തോന്നുന്നു 
JW

No comments:

Post a Comment