തിരുവനന്തപുരം: വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബി.അശോകിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തിരപ്രമേയ് നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. പ്രതിപക്ഷത്തു നിന്ന് സി.ദിവാകരനാണ് നോട്ടീസ് നല്‍കിയത്. വി.സിയെ മാറ്റിയത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്നും ഇത് രാജ്യത്തെ നിയമവ്യവസ്ഥകളോടുള്ള വെല്ലുവിളിയാണെന്നും ദിവാകരന്‍ ആരോപിച്ചു. യൂണിവേഴ്‌സിറ്റി നിയമങ്ങളാണ് ലംഘിക്കപ്പെട്ടതെന്നും നിയമങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുകയാണെന്നും വിവാദ ലേഖനങ്ങളെഴുതിയതിന്റെ പേരിലാണ് വി.സിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
PS : വി സി ലേഖനമെഴുതുന്നെങ്കില്‍ എം ജി സര്‍വകലാശാല വി സി രാജന്‍ ഗുരുക്കളെ പോലെ വേണം. പെണ്ണുങ്ങളുടെ കണ്ണീരു വീഴാന്‍ പാടില്ലയെന്നു ലേഖനമെഴുതും, എത്ര കണ്ണീരു വീഴ്ത്തിയാലും അദ്ദേഹത്തിന്‍റെ സര്‍വകലാശാലയില്‍ നിന്ന് യഥാസമയം കാര്യങ്ങള്‍ നടന്നു കിട്ടുമെന്നു മാത്രം ഒരു പെണ്ണും കരുതരുത്.
-JW
No comments:
Post a Comment