കൊച്ചി: ഹര്‍ത്താല്‍, ബന്ദ് ദിനങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കാനിടയായാല്‍ അതിന് ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും ഭാരവാഹികളെയും പ്രേരണാക്കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ നിയമത്തില്‍ ഭേദഗതിക്ക് ശുപാര്‍ശ.
പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഭേദഗതി വരുത്തണമെന്നാണ് മുഖ്യമന്ത്രിക്ക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. ആസഫ് അലി ശുപാര്‍ശ നല്‍കിയിട്ടുള്ളത്. സുപ്രീംകോടതിയുടെ ഈ വിഷയത്തിനുള്ള വിധിക്ക് അനുസൃതമായിട്ടുള്ളതാണ് സുപ്രധാനമായ ഈ ശുപാര്‍ശ.
ക്രിമിനല്‍ കേസുകളില്‍ ബഹുഭൂരിപക്ഷം കുറ്റകൃത്യങ്ങളിലും പ്രതിക്ക് എതിരായ കുറ്റം സ്ഥാപിക്കേണ്ട ബാധ്യത പ്രോസിക്യൂഷനില്‍ നിക്ഷിപ്തമാണ്. എന്നാല്‍ ഹര്‍ത്താല്‍-ബന്ദില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസുകളിലെ പ്രതികള്‍ക്ക് എതിരെ കുറ്റം പ്രോസിക്യൂഷന്‍ സ്ഥാപിക്കേണ്ടതില്ല. തങ്ങള്‍ കുറ്റക്കാരല്ലെന്ന് സ്ഥാപിക്കേണ്ട ബാധ്യത പ്രതികളില്‍ നിക്ഷിപ്തമാക്കാനാണ് നിയമ ഭേദഗതിയിലെ ശുപാര്‍ശ വ്യവസ്ഥ ചെയ്യുന്നത്.
PS:ഇത് നേരത്തെ വേണ്ടതായിരുന്നു.
JW
No comments:
Post a Comment