Wednesday, October 16, 2013

സഭാതര്‍ക്കം: സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് ശരിയല്ല -വെള്ളാപ്പള്ളി



കോലഞ്ചേരി: സഭാതര്‍ക്കം പരിഹരിക്കുന്നതില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ മെല്ലെപ്പോക്ക് സമീപനം തുടരുന്നത് ശരിയല്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ നടത്തിവരുന്ന പ്രാര്‍ത്ഥനായജ്ഞ പന്തലില്‍ ബാവയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. മുഖ്യമന്ത്രിയുടെ മെല്ലെപ്പോക്ക് നയം പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുവാനാണ് വഴിതെളിക്കുക. ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. അത് നീതി നിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് വേണ്ടിയുള്ള സമരമാണിതെന്നും, സ്‌നേഹത്തിന്റെ ഭാഷയില്‍ പരസ്​പരം സംസാരിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടണമെന്നും അതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനൊപ്പം, സാജൂപോള്‍ എം.എല്‍.എ., എസ്.എന്‍.ഡി.പി. താലൂക്ക് യൂണിയന്‍ ഭാരവാഹികളായ കെ.കെ. കര്‍ണ്ണന്‍, ഏ.ബി. ജയപ്രകാശ്, പി.വി. ബിനേഷ്, എം.പി. സെന്‍, മഹാരാജ ശിവാനന്ദന്‍, വിജയന്‍, പ്രഭ എന്നിവരും ബാവയെ സന്ദര്‍ശിച്ചു.

PS പാതിരിമാരെ കളിയാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ആളാണ് വെള്ളാപ്പള്ളി. ഇപ്പോഴിതാ അവരുടെ ഇടയില്‍ കേറിനിന്നു പ്രസംഗിക്കുന്നു.!
JW

No comments:

Post a Comment